Malayalam lyrics
ആലിലത്താലിയുമായ് വരു നീ തിങ്കളേ ഇതിലേ ഇതിലേ ആവണിപൊയ്കയിൽ നാണമോലും ആമ്പലോ വധുവായ് അരികേ മാനത്തായ് മുകിലകലെ മറയുമൊരു യാമത്തിൽ അനുരാഗമലിയുമൊരു മാംഗല്യം രാവിൽ(ആലില....) മേലേ മാളികയിൽ നിന്നും രഥമേറി വന്നു മണിമാരൻ മണവാട്ടിയായ വരമഞ്ജുളാംഗിയുടെ സ്വന്തമായ നിമിഷം വരവേൽക്കു മൈനേ നിറ മംഗളമരുളൂ കോകിലമേ സുരഭിലമായൊരു മണിയറ മെനയൂ മധുവന മാനസമേ(ആലില..) ചന്ദന കുറിയണിഞ്ഞും നറു കുങ്കുമ തിലകമോടെ കനകാംഗുലീയമണിയുന്ന ദേവ സവിദേവി ലോല നീയേ ഇതളണിയുന്നല്ലോ കുമുദിനിയുടെ കനവുനിലാവൊളിയിൽ പുതിയൊരു ജീവിത വനികയിലുണരു കുറുമൊഴി മുല്ലകളേ (ആലില..)
Song video
Song details
Music: രവീന്ദ്രൻ
Raaga: ശുദ്ധസാവേരി
Film/album: മിഴി രണ്ടിലും
- Singer: പി ജയചന്ദ്രൻ
- Film / album: മിഴി രണ്ടിലും
- Composer: രവീന്ദ്രൻ
- Lyricist: വയലാർ ശരത്ചന്ദ്രവർമ്മ