Malayalam lyrics

ആലിലക്കണ്ണാ നിന്റെ 
മുരളിക കേള്‍ക്കുമ്പോള്‍
എൻമനസ്സിൽ പാട്ടുണരും 
ആയിരം കനവുണരും
ഉയിരിൻ ‍വേദിയില് 
സ്വരകന്യകമാര്‍നടമാടും 
(ആലിലക്കണ്ണാ...)
വഴിയമ്പലത്തില്‍ വഴിതെറ്റിവന്നൂ ഞാനൊരുവാനമ്പാടി 
ഒരുചാൺ‌വയറിനു ഉൾത്തുടിതാളത്തില്‍
കണ്ണീര്‍പ്പാട്ടുകള്‍ പാടാം ഞാന്‍ 
(ആലിലക്കണ്ണാ...)
വേദനയെല്ലാം വേദാന്തമാക്കി
ഞാനിന്നോരീണം പാടി 
സുന്ദരരാഗത്തിന്‍ സിന്ദൂരകിരണങ്ങൾ
കുരുടന്നു കൈവടിയായി 
(ആലിലക്കണ്ണാ...)

Song details

Music: മോഹൻ സിത്താര

Film/album: വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും