Malayalam lyrics

അക്ഷയഗാനം കണ്ഠത്തിലൊളിക്കും
അനുപമ സൗന്ദര്യമേ
ഈ അപസ്വരം പോലും
സ്വരമഞ്ജരി തൻ
സ്വർഗ്ഗ സരോവരമാക്കും
(അക്ഷയഗാനം...)
അമര സംഗീതത്തിലുണരും
ആനന്ദ ഭൈരവിയിൽ
(അമര സംഗീതത്തിലുണരും...)
കല്ലും പല്ലവസ്ഫുടമായി മാറും
നാദസ്വരൂപിണീ നിൻ മുന്നിൽ
നാദസ്വരൂപിണീ
(കല്ലും പല്ലവസ്ഫുടമായി മാറും...)
(അക്ഷയഗാനം...)
പാഴ്മുളം തണ്ടു പോലും പാടും
ആ കരലാളനത്തിൽ
(പാഴ്മുളം തണ്ടു പോലും പാടും...)
മുള്ളും മുകുള സുഗന്ധിനിയാകും
നാദസ്വരൂപിണീ നിൻ മുന്നിൽ
നാദസ്വരൂപിണീ
(മുള്ളും മുകുള സുഗന്ധിനിയാകും...)
(അക്ഷയഗാനം...)
........................................

Song details

ഗായകര്‍: അശോക് കുമാർ

വിശദവിവരങ്ങള്‍: അശോക് കുമാർ

വിഡിയോ: അശോക് കുമാർ

Album: ആകാശവാണി ലളിതഗാനങ്ങള്‍