Malayalam lyrics

അകലെ അകലെ അലയുന്ന മേഘങ്ങളേ
പൊഴിയൂ പൊഴിയൂ ഒരു തുള്ളി ജീവാമൃതം
ഇരുൾ മൂ‍ടുമീ വീഥിയിൽ
നിറദീപവും മാഞ്ഞുവോ (2) [അകലേ...]

ഉതിർന്നൊരെൻ കണ്ണീർമുത്തേ
നിനക്കെന്തു നൽകും ഞാൻ
മിഴിത്തുമ്പിലീറൻ ചൂടും മലർത്തിങ്കളേ (ഉതിർന്നൊരെൻ...)
നോവുമീ രാവുകൾ നീ മറന്നീടുമോ (2) [അകലേ...]

ഉടഞ്ഞൊരീ ജന്മം നീട്ടി
വരം കാത്തു നില്പൂ ഞാൻ
വിളക്കേന്തി വന്നാലും നീ കിളിക്കൊഞ്ചലായ് (ഉടഞ്ഞൊരീ..)
പാവമെൻ നെഞ്ചിലും  നീയുറങ്ങീടുമോ(2)[അകലേ...]

Song details

Music: ബേണി-ഇഗ്നേഷ്യസ്

Film/album: മയില്‍പ്പീലിക്കാവ്