Malayalam lyrics
ആകാശത്തിന് കീഴേ നീലാകാശത്തിനു കീഴേ പച്ചപ്പട്ടില്‍ പലപല പൂക്കള്‍ തുന്നി വെച്ചതു പോലെ കൊച്ച് കേരള നാട് ഈ കൊച്ച് കേരള നാട് (ആകാശത്തിന് ) മഞ്ഞണിമലകള്‍ കണ്ടു മടങ്ങിയ കിളിയേ കിളിയേ മന്ദാകിനിയില്‍ കുളിച്ചു തൊഴുതൊരു കിളിയേ കിളിയേ മഞ്ഞത്തെച്ചിപ്പൂവുണരും നിന് കാവിലുല്സവമായ് ഈ മന്ദാരതോപ്പിലല്ലോ നിന്റെ പൊന്നോണം (ആകാശത്തിന് ) കൊന്നകള്‍ സ്വര്‍ണ്ണക്കിങ്ങിണി ചാര്‍ത്തും തൊടിയില്‍ തൊടിയില്‍ പൊന്‍കണി വെള്ളരി കാഴ്ച വെക്കും വയലില്‍ വയലില്‍ കണ്ണീരുപ്പു കലര്‍ന്നാലും നിന് ജീവനുല്സവമായ് ഈ കസ്തൂരിമാവിലല്ലോ നിന്റെ പൊന്‍കൂട് (ആകാശത്തിന് )
Song details
Music: A T Ummer
Film/album: Irul maalangal
- Film / album: Irul maalangal
- Composer: A T Ummer
- Lyricist: O N V Kurup