Malayalam lyrics
ആകാശപ്പറവകൾ പോലെ -നിറമെഴും ആയിരം സ്വപ്നങ്ങൾ പോലെ പാറിപ്പറക്കൂ കിടാങ്ങളേ നാടിന്റെ നാളത്തെ വാഗ്ദാനം നിങ്ങൾ ആകാശപ്പറവകൾ പോലെ -നിറമെഴും ആയിരം സ്വപ്നങ്ങൾ പോലെ ഒരുമയോടൊത്തു വളരേണം നാടിന്റെയരുമക്കിടാങ്ങളായ്ത്തീരേണം നല്ലോരെന്നെല്ലാരും പറയേണം നാൾതോറും നാടിന്റെ പെരുമയുയർത്തേണം ആകാശപ്പറവകൾ പോലെ -നിറമെഴും ആയിരം സ്വപ്നങ്ങൾ പോലെ
Song details
Music: എൻ പി പ്രഭാകരൻ
Film/album: പൂനിലാവ്
- Singer: അശോകൻ
- Film / album: പൂനിലാവ്
- Composer: എൻ പി പ്രഭാകരൻ
- Lyricist: ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി