Malayalam lyrics
ആകാശമേഘജാലകം തുറന്നു സായാഹ്നം ആനന്ദസാന്ദ്രമായ് പൊഴിഞ്ഞു നീഹാരം തൂമഞ്ഞുതുള്ളി വീണലിഞ്ഞ തീരങ്ങൾ രാഗാർദ്രമായ് (ആകാശമേഘജാലകം) വെൺപിറാവുകൾ ചിറകാർന്നു പാറവേ മൺചെരാതുകൾ മിഴിചിന്നാൻ തുടങ്ങവേ (2) പൂവെയിൽക്കിളീ പാട്ടുമൂളി വാ മാരിവില്ലുമായ് മെയ്യുരുമ്മുവാൻ ഈ ഡിസംബറിൻ സ്നേഹവീണയിൽ (ആകാശമേഘ) പൊൻകിനാവുകൾ കുനുകൂടു കൂട്ടവേ തേൻനിലാവുകൾ തെളിവിണ്ണിൽ പൂക്കവേ (2) സാഗരങ്ങളിൽ സാന്ധ്യ നേർക്കവേ രാത്തടങ്ങളിൽ കാറ്റുലാവവേ ഈ സിതാറിൽ ഞാൻ പാട്ടുമീട്ടവേ (ആകാശ)
Song details
Music: പ്രേംകുമാർ വടകര
Film/album: ഗോവ
- Singer: കെ ജെ യേശുദാസ്
- Film / album: ഗോവ
- Composer: പ്രേംകുമാർ വടകര
- Lyricist: ഗിരീഷ് പുത്തഞ്ചേരി