Malayalam lyrics
ആകാശമേഘ ജാലകം തുറന്നു സായാഹ്നം ആനന്ദസാന്ദ്രമായ് പൊഴിഞ്ഞു നീഹാരം തൂമഞ്ഞുതുള്ളി വീണലിഞ്ഞ തീരങ്ങൾ രാഗാർദ്രമായ്... ആകാശമേഘ ജാലകം തുറന്നു സായാഹ്നം ആനന്ദസാന്ദ്രമായ് പൊഴിഞ്ഞു നീഹാരം വെൺപിറാവുകൾ ചിറകാർന്നു പാറവേ മൺചെരാതുകൾ മിഴി മിന്നാൻ തുടങ്ങവേ പൂവെയിൽക്കിളീ പാട്ടുമൂളി വാ മാരിവില്ലുമായ് മെയ്യുരുമ്മുവാൻ ഈ ഡിസംബറിൻ സ്നേഹവീണയിൽ ആകാശമേഘ ജാലകം തുറന്നു സായാഹ്നം ആനന്ദസാന്ദ്രമായ് പൊഴിഞ്ഞു നീഹാരം പൊൻകിനാവുകൾ കുനു കൂടു കൂട്ടവേ തേൻനിലാവുകൾ തെളിവിണ്ണിൽ പൂക്കവേ സാഗരങ്ങളിൽ സാന്ധ്യ നേർക്കവേ രാത്തടങ്ങളിൽ കാറ്റുലാവവേ ഈ സിത്താറിൽ ഞാൻ പാട്ടു മീട്ടവേ.. ആകാശമേഘ ജാലകം തുറന്നു സായാഹ്നം ആനന്ദസാന്ദ്രമായ് പൊഴിഞ്ഞു നീഹാരം തൂമഞ്ഞുതുള്ളി വീണലിഞ്ഞ തീരങ്ങൾ രാഗാർദ്രമായ്... ആകാശമേഘ ജാലകം തുറന്നു സായാഹ്നം ആനന്ദസാന്ദ്രമായ് പൊഴിഞ്ഞു നീഹാരം
Song video
Song details
Music: പ്രേംകുമാർ വടകര
Film/album: ഗോവ
- Singer: കെ ജെ യേശുദാസ്സുജാത മോഹൻ
- Film / album: ഗോവ
- Composer: പ്രേംകുമാർ വടകര
- Lyricist: ഗിരീഷ് പുത്തഞ്ചേരി