Malayalam lyrics
ആകാശദീപമേ അഴകാര്‍ന്ന താരമേ അതിദൂരമീ യാത്ര ഈ മണ്ണിന്‍ മാറിലിതാ കളിയാട്ടപ്പന്തല്‍ ഒരു കളിയാട്ടപ്പന്തൽ ആകാശദീപമേ അഴകാര്‍ന്ന താരമേ വര്‍ണ്ണക്കോലങ്ങള്‍ തുള്ളിത്തിമിര്‍ക്കും ചിരിയുടെ നിറകുടങ്ങള്‍ രസധാരയൊഴുകും വേദിയിതില്‍ കളിവീണ മീട്ടിവരൂ അരവയറിന്‍ ഇരതേടും കോമാളിക്കോമരങ്ങള - ഞങ്ങള്‍ കോമാളിക്കോമരങ്ങൾ ആകാശദീപമേ അഴകാര്‍ന്ന താരമേ മണിത്തുകിലും ഞൊറിഞ്ഞുടുത്ത് കളിയാടാന്‍ വാ നീ മൃതി കാവല്‍ നില്‍ക്കും കളിക്കളത്തില്‍ മൃദുഹാസമായി വരൂ കളിയരങ്ങില്‍ കണിയൊരുക്കും ഉയിരിന്റെ നൊമ്പരങ്ങള - ഞങ്ങള്‍ ഉയിരിന്റെ നൊമ്പരങ്ങൾ ആകാശദീപമേ അഴകാര്‍ന്ന താരമേ അതിദൂരമീ യാത്ര ഈ മണ്ണിന്‍ മാറിലിതാ കളിയാട്ടപ്പന്തല്‍ ഒരു കളിയാട്ടപ്പന്തൽ ആകാശദീപമേ അഴകാര്‍ന്ന താരമേ
Song video
Song details
Music: മോഹൻ സിത്താര
Raaga: നഠഭൈരവി
Film/album: ജോക്കർ
- Singer: പി ജയചന്ദ്രൻ
- Film / album: ജോക്കർ
- Composer: മോഹൻ സിത്താര
- Lyricist: യൂസഫലി കേച്ചേരി