Malayalam lyrics

അഗ്നിവീണയിൽ ആരോ
മീട്ടിയൊരപൂർവ രാഗം ഞാൻ
പുഷ്പ ശരം കൊണ്ടാരോ
തീർത്തൊരപൂർവശില്പം ഞാൻ
പധസരസാ ധസനിസരീ
മലരുകൾ മധുരം പെയ്യും മനസ്സിൽ
മന്മഥനുണരും സരസ്സിൽ (2)
കമലപ്പൂവുകൾ കരളിൽ ചൂടും
കതിരൊളിയല്ലോ ഞാൻ
(അഗ്നിവീണയിൽ...)
അലരുകളമൃതം പെയ്യും രാവിൽ;
അലർശരനുണരും രാവിൽ (2)
കദളിപ്പൂവുകൾ കരളിൽ ചൂടും
പരാഗമല്ലോ ഞാൻ
(അഗ്നിവീണയിൽ...)

Song details

സംഗീതം: എം ജി രാധാകൃഷ്ണന്‍

ഗാനരചന: മഹാദേവൻ തമ്പി

ഗായകര്‍: സുജാത മോഹന്‍

രാഗം: കാംബോജി

വര്‍ഗ്ഗീകരണം: റേഡിയോ

വരികൾ: ജിജാ സുബ്രമണ്യന്‍, സിദ്ധാർത്ഥ് രമേഷ്

Album: ആകാശവാണി ലളിതഗാനങ്ങള്‍