Malayalam lyrics
ആദ്യമായ് കണ്ട നാളോർമ്മയുണ്ടോ ആരാദ്യം കണ്ടതെന്നോർമ്മയുണ്ടോ ആദ്യമായ് മിണ്ടിയതോർമ്മയുണ്ടോ ആരാദ്യം മിണ്ടിയെന്നോർമ്മയുണ്ടോ പറയൂ പ്രിയ സഖീ നീ പറയൂ പ്രിയ സഖീ നീ ആ ദിവസം നിനക്കോർമ്മയുണ്ടോ ഓർത്തു നീ കോരിത്തരിക്കാറുണ്ടോ ആ..ആ.ആ.ആ.... അദ്യം ഞാൻ കോപിച്ചതോർമ്മയുണ്ടോ അതിനെന്തു കാരണമോർമ്മയുണ്ടോ ആദ്യം നീ നാണിച്ചതോർമ്മയുണ്ടോ അതിനെന്തു കാരണമോർമ്മയുണ്ടോ പറയൂ പ്രിയ സഖീ നീ പറയൂ പ്രിയ സഖീ നീ ആ മുഹൂർത്തം നിനക്കോർമ്മയുണ്ടോ ഓർത്തു നീ കോരിത്തരിക്കാറുണ്ടോ ആദ്യത്തെ സമ്മാനമോർമ്മയുണ്ടൊ ആരത് നൽകിയതോർമ്മയുണ്ടോ ആദ്യത്തെ ചുംബനമോർമ്മയുണ്ടോ ആരത് നൽകിയതോർമ്മയുണ്ടോ പറയൂ പ്രിയ സഖീ നീ പറയൂ പ്രിയ സഖീ നീ ആ നിമിഷം നിനക്കോർമ്മയുണ്ടോ ഓർത്തു നീ കോരിത്തരിക്കാറുണ്ടോ (ആദ്യമായ്...) ---------------------------------------------
Song details
Music: ബാലഭാസ്ക്കർ
Film/album: ആദ്യമായ്
- Film / album: ആദ്യമായ്
- Composer: ബാലഭാസ്ക്കർ
- Lyricist: ഈസ്റ്റ് കോസ്റ്റ് വിജയൻ