Malayalam lyrics
ആ....ആ....ആ....ആ... ആദ്യമായ് കണ്ടനാൾ പാതിവിരിഞ്ഞു നിൻ പൂമുഖം കൈകളിൽ വീണൊരു മോഹന വൈഡൂര്യം നീ പ്രിയസഖീ.... ആദ്യമായ് കണ്ടനാൾ പാതിവിരിഞ്ഞു നിൻ പൂമുഖം കൈകളിൽ വീണൊരു മോഹന വൈഡൂര്യം നീ പ്രിയസഖീ.... ആദ്യമായ് കണ്ടനാൾ ... ആയിരം പ്രേമാർദ്ര കാവ്യങ്ങളെന്തിനു പൊന്മയിൽ പീലിയാലെഴുതി നീ.. ആയിരം പ്രേമാർദ്ര കാവ്യങ്ങളെന്തിനു പൊന്മയിൽ പീലിയാലെഴുതി നീ.. പാതിവിരിഞ്ഞാൽ കൊഴിയുവതല്ലെൻ പാതിവിരിഞ്ഞാൽ കൊഴിയുവതല്ലെൻ പ്രണയമെന്നല്ലൊ പറഞ്ഞു നീ അന്നു നിൻ കാമിനിയായ് ഞാൻ ഈ സ്വരം കേട്ടനാൾ താനേ പാടിയെൻ തംബുരു എൻറെ കിനാവിൻ താഴമ്പൂവിലുറങ്ങി നീ ശലഭമായ്.. ആദ്യമായ്...കണ്ടനാൾ ... ഉറങ്ങും കനവിനെ എന്തിനു വെറുതെ ഉമ്മകൾ കൊണ്ടു നീ മെല്ലെ ഉണർത്തി ഉറങ്ങും കനവിനെ എന്തിനു വെറുതെ ഉമ്മകൾ കൊണ്ടു നീ മെല്ലെ ഉണർത്തി മൊഴികളിലലിയും പരിഭവമോടെ മൊഴികളിലലിയും പരിഭവമോടെ.. അരുതരുതെന്നെന്തേ പറഞ്ഞു നീ തുളുമ്പും മണിവീണ പോലെ ഈ സ്വരം കേട്ടനാൾ താനേ പാടിയെൻ തംബുരു കൈകളിൽ വീണൊരു മോഹന വൈഡൂര്യം നീ പ്രിയസഖീ....
Song details
Music: ജോൺസൺ
Raaga: വൃന്ദാവനസാരംഗ
Film/album: തൂവൽക്കൊട്ടാരം
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
- Film / album: തൂവൽക്കൊട്ടാരം
- Composer: ജോൺസൺ
- Lyricist: കൈതപ്രം