Malayalam lyrics

ആ വഴിത്താരയിൽ അന്നത്തെ രാത്രിയിൽ

കൂട്ടുകാരില്ലാത്ത യാത്രയിൽ

കൂരിരുൾ മൂടിയ മാത്രയിൽ

(ആ വഴിത്താരയിൽ )

അന്വേഷിക്കാതെ അന്വേഷിക്കാതെ

നിന്നെഞാനന്നു കണ്ടെത്തി (2)

അന്യൂനപ്രേമത്തിൻ ദിവ്യനക്ഷത്രമായ്

അന്നുനീ എന്തിന്നുവന്നെത്തി (2)

(ആ വഴിത്താരയിൽ )

മറ്റുള്ളോർക്കാർക്കും മനസ്സിലാവാത്തൊരു

മൗനത്തിൻ ഭാഷ നാം കൈമാറി (2)

ആനിമിഷത്തിൽ ഞാൻ ആമുഹൂർത്തത്തിൽ ഞാൻ

മണ്ണിലെ മാലാഖയായ് മാറി (2)

(ആ വഴിത്താരയിൽ )

Song information

സംഗീതം: കെ പി ഉദയഭാനു

ഗാനരചന: പി ഭാസ്കരന്‍

ഗായകര്‍: കെ എസ് ചിത്ര

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഓണാട്ടുകര

വിഡിയോ: വാമദേവൻ

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song